ഗില്ലിന്റെ കന്നി ഏകദിന ശതകം, ഇന്ത്യയ്ക്ക് 289 റൺസ്, ബ്രാഡ് ഇവാന്‍സിന് 5 വിക്കറ്റ്

Sports Correspondent

Shubmangill

സിംബാബ്‍വേയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ 289 റൺസ് നേടി ഇന്ത്യ. ശുഭ്മന്‍ ഗില്ലിന്റെ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തിലാണ് ഇന്ത്യയുടെ ഈ സ്കോര്‍. ഗിൽ 130 റൺസ് നേടിയപ്പോള്‍ ഇഷാന്‍ കിഷന്‍ 50 റൺസ് നേടി പുറത്തായി. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്. ഒരു ഘട്ടത്തിൽ 224/2 എന്ന നിലയിൽ കൂറ്റന്‍ സ്കോറിലേക്ക് ഇന്ത്യ കുതിയ്ക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും അവസാന ഓവറുകളിൽ വിക്കറ്റുകളുമായി സിംബാബ്‍വേ തിരിച്ചടിക്കുകയായിരുന്നു.

Bradevansശിഖര്‍ ധവാന്‍(40), കെഎൽ രാഹുല്‍(30) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ബ്രാഡ് ഇവാന്‍ സിംബാബ്‍വേയ്ക്കായി 5 വിക്കറ്റ് നേടി.