റൊണാൾഡോ തിരികെ വരുമോ? മറുപടി നൽകി സിദാൻ

റയൽ മാഡ്രിഡിൽ സിദാന്റെ തിരിച്ചുവരവോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയും തിരികെ വരുമെന്ന അഭ്യൂഹങ്ങൾ സജീവമായി. പരിശീലകനായ സിദാനോട് തന്നെ പത്ര പ്രവർത്തകർ ഈ ചോദ്യം ഉന്നയിച്ചു. എന്നാൽ ഇപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ അല്ല വിഷയമെന്നും സീസണിൽ ബാക്കിയുള്ള 11 മത്സരങ്ങളിലാണ് തന്റെ ശ്രദ്ധയെന്നും സിദാൻ പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒന്നാണ്. റൊണാൾഡോ ഇവിടെ എഴുതിയ ചരിത്രം ആർക്കും തിരുത്താൻ ആയേക്കില്ല. സിദാൻ പറഞ്ഞു. റൊണാൾഡോ തിരികെ വരില്ല എന്ന് പറയാൻ സിദാൻ തയ്യാറായില്ല. ഇപ്പോൾ സൈനിംഗ്സ് അല്ല തന്റെ മനസ്സിൽ ഉള്ളത്. തിരികെ എത്തിയതിന്റെ സന്തോഷമാണ്. ഈ സീസണിലെ മത്സരങ്ങൾ അവസാനിച്ച ശേഷം മാത്രമെ അത്തരം കാര്യങ്ങളെ കുറിച്ച് താൻ ചിന്തിക്കു എന്നും സിദാൻ പറഞ്ഞു.

സിദാനും ക്രിസ്റ്റ്യാനോ റൊണാൾഡോയും അവസാന മൂന്ന് സീസണുകളിൽ ചാമ്പ്യൻസ് ലീഗ് കിരീടം റയലിന് വാങ്ങിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു‌.

Exit mobile version