Site icon Fanport

സിദാൻ റയൽ വിടുക ആണെങ്കിൽ റൗൾ റയൽ മാഡ്രിഡ് പരിശീലകനായേക്കും

റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനം ഈ സീസൺ അവസാനത്തോടെ സിദാൻ ഒഴിയും എന്നാണ് വാർത്തകൾ വരുന്നത്. സിദാൻ റയൽ മാഡ്രിഡ് താരങ്ങളോട് ക്ലബ് വിടും എന്ന കാര്യം വ്യക്തമാക്കി എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിദാൻ ക്ലബ് വിടുക ആണെങ്കിൽ റയലിന്റെ മറ്റൊരു ഇതിഹാസ താരം റൗളിനെ പരിശീലകനായി എത്തിക്കാൻ റയൽ മാഡ്രിഡ് ഇപ്പോൾ ആലോചിക്കുകയാണ്‌.

ഇതുവരെ ഒരു സീനിയർ ടീമിനെ പരിശീലിപ്പിക്കാത്ത പരിശീലകനാണ് റൗൾ. എന്നാൽ റൗളിനെ വരും സീസണിൽ പരിശീലകനായി എത്തിക്കാൻ ജർമ്മൻ ക്ലബായ ഫ്രാങ്ക്ഫർട് ശ്രമിക്കുന്നുണ്ട്. അതിനു മുമ്പായി റയൽ മാഡ്രിഡും റൗളുമായി ചർച്ചകൾ നടത്തും. റയൽ മാഡ്രിഡിന്റെ യൂത്ത് ടീമായ കാസ്റ്റിലയുടെ പരിശീലകനാണ് റൗൾ ഇപ്പോൾ. കഴിഞ്ഞ സീസണിൽ യൂത്ത് ലീഗ് കിരീടം റയലിന് നേടിക്കൊടുക്കാൻ റൗളിനായിരുന്നു. റയലിന്റെ ജുവനൈൽ ടീമിനെയും മുമ്പ് റൗൾ പരിശീലിപ്പിച്ചിട്ടുണ്ട്. റയലിന്റെ ജേഴ്സിയിൽ റൗൾ മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ആറു ലാലിഗ കിരീടവും കരിയറിയിൽ നേടിയിട്ടു‌ണ്ട്.

Exit mobile version