Site icon Fanport

മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾക്ക് പുതിയ ക്യാപ്റ്റൻ

പുതിയ സീസണായി ഒരുങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾക്ക് പുതിയ ക്യാപ്റ്റൻ. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റനായിരുന്ന ഗ്രീൻവുഡ് ഈ സീസണിൽ ക്ലബ് വിട്ടിരുന്നു. ഗ്രീൻവുഡ് ക്ലബ് വിട്ട് ലിയോണിൽ പോയതോടെ ആര് ടീമിന്റെ ക്യാപ്റ്റനാകും എന്ന ആശങ്ക അവസാനിപ്പിച്ച് കേറ്റി സെലം ക്യാപ്റ്റനാകും എന്ന് ക്ലബ് പ്രഖ്യാപിച്ചു.

ഇംഗ്ലീഷ് മിഡ്ഫീൽഡറായ സെലം കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു. മധ്യനിരയിൽ നിന്ന് 10 ഗോളുകൾ താരം നേടിയിരുന്നു. ആദ്യമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇംഗ്ലീഷ് വനിതാ ലീഗിന്റെ ഒന്നാം ഡിവിഷനിൽ കളിക്കുന്നത്. മുമൊ യുവന്റസിനും ലിവർപൂളിനുമായി കളിച്ചിട്ടുള്ള താരമാണ് സെലെം.

Exit mobile version