Site icon Fanport

തന്നെ പുറത്തിരുത്താൻ മാനേജ്‌മന്റ് ഒഴിവുകഴിവുകൾ കണ്ടെത്തിയെന്ന് യുവരാജ് സിങ്

തന്റെ കരിയറിന്റെ അവസാന ഘട്ടങ്ങളിൽ തന്നെ ടീമിൽ നിന്ന് ഒഴിവാക്കാൻ മാനേജ്‌മന്റ് ഒഴിവുകഴിവുകൾ കണ്ടെത്തിയെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. ഈ വർഷത്തിന്റെ തുടക്കത്തിലാണ് യുവരാജ് സിങ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

തന്നെ ഒഴിവാക്കാൻ വേണ്ടിയാണ് നിർബന്ധിത യോ യോ ടെസ്റ്റുപോലുള്ള പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവന്നതെന്നും യുവരാജ് സിങ് പറഞ്ഞു.  2017 ലെ ചാമ്പ്യൻസ് ലീഗ് ട്രോഫിക്ക് ശേഷം കളിച്ച 8-9 മത്സരങ്ങളിൽ 2 മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയിട്ടും തന്നെ ടീമിൽ നിന്ന് പുറത്തിരുത്തിയെന്ന് യുവരാജ് സിങ് പറഞ്ഞു. തുടർന്ന് ശ്രീലങ്കൻ പര്യടനത്തിന് മുൻപ് പരിക്കേറ്റപ്പോൾ പെട്ടെന്ന് യോയോ ടെസ്റ്റ് നിലവിൽ വന്നെന്നും യുവരാജ് സിങ് പറഞ്ഞു.

തന്റെ 36മത്തെ വയസിൽ തനിക്ക് യോയോ ടെസ്റ്റിൽ പങ്കെടുക്കേണ്ടി വന്നെന്നും യോയോ ടെസ്റ്റ് ജയിച്ചിട്ടും തന്നോട് പ്രാദേശിക ക്രിക്കറ്റ് കളിക്കാൻ മാനേജ്‌മന്റ് പറഞ്ഞെന്നും യുവരാജ് സിങ് ആരോപിച്ചു.

Exit mobile version