യായ ബനാന ബെംഗളൂരു എഫ് സിക്ക് ഒപ്പം

2021-22 ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ അവസാനം വരെയുള്ള ഒരു ഹ്രസ്വകാല കരാറിൽ കാമറൂണിയൻ ഡിഫൻഡർ യായ ബനാനയെ ബെംഗളൂരു എഫ്‌സി ടീമിൽ എത്തിച്ചു. ജോർദാനിയൻ പ്രോ ലീഗ് ക്ലബ്ബായ ഷബാബ് അൽ-ഓർഡനിൽ നിന്നാണ് യായ ബനാന ഐ എസ് എല്ലിലേക്ക് എത്തുന്നത്. 30-കാരനായ താരം ബെംഗളൂരുവിന്റെ ഐഎസ്എൽ ടീമിൽ യോറോണ്ടു മുസാവു-കിംഗിന് പകരമാണ് എത്തുന്നത്. ഗാബോണീസ് ഡിഫൻഡർ പരിക്കുമൂലം പുറത്തായിരുന്നു.
20220201 132646

“ബെംഗളൂരു എഫ്‌സിയിലേക്ക് സൈൻ ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. സീസൺ നന്നായി പൂർത്തിയാക്കി ആദ്യ നാലിൽ ഇടം നേടുക എന്നതാണ് ലക്ഷ്യം. യൂറോപ്പിലും ആഫ്രിക്കയിലും കളിച്ച പരിചയം കൊണ്ട് സീസൺ അവസാനം വരെ എനിക്ക് ടീമിന് സംഭാവന നൽകാൻ കഴിയുമെന്ന് ഉറപ്പുണ്ട്‌. എന്റെ പുതിയ ടീമംഗങ്ങളെ കാണാനും ശേഷിക്കുന്ന കളികളിൽ മികച്ച പ്രകടനം നടത്താനും എനിക്ക് കാത്തിരിക്കാനാവില്ല,” തന്റെ കരാറിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബനാന പറഞ്ഞു.

Exit mobile version