ആഴ്സണലിന്റെ മോഹങ്ങൾക്ക് തിരിച്ചടി, യസിൻ അദ്ലിക്ക് പി എസ് ജിയിൽ പുതിയ കരാർ

പി എസ് ജിയിലെ അത്ഭുത ടാലന്റ് യസിൻ അദ്ലിയെ സ്വന്തമാക്കാമെന്ന ആഴ്സണിന്റെ ആഗ്രഹങ്ങൾക്ക് തിരിച്ചടി. 17കാരനായ യസിന് പി എസ് ജി കരിയറിലെ ആദ്യ പ്രൊഫഷണൽ കരാർ കൊടുത്തു. പുതിയ കരാർ യസിൻ അംഗീകരിച്ചതോടെ 2021 വരെ താരം പി എസ് ജിയിൽ തുടരുമെന്ന് തീരുമാനമായി.

യുനായ് എമിറെയുടെ വരവോടെ അദ്ദേഹത്തിന്റെ മുൻ ക്ലബായ പി എസ് ജി താരമായ യസിനും ആഴ്സണലിലേക്ക് എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം ഒരു മത്സരത്തിൽ സബ്സ്റ്റിട്യൂട്ടായി വന്നു കൊണ്ട് പി എസ് ജി സീനിയർ ടീം ഡെബ്യൂട്ട് യസിൻ നടത്തിയിരുന്നു. യസിനൊപ്പം എറിക് ദിന എഡിമ്പെ ജൂനിയറും പി എസ് ജിയുമായി പ്രൊഫഷൽ കരാർ ഒപ്പുവെച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version