ജോത്സ്യൻ തോറ്റു പോകും, സാവിയുടെ പ്രവചനത്തിൽ ഞെട്ടി ഫുട്ബോൾ ലോകം

ബാഴ്സലോണയുടെ ഇതിഹാസ താരം സാവി ഒരു സംഭവം തന്നെ ആണെന്ന് പറയണം. ഒരു മാസം മുമ്പ് ഏഷ്യൻ കപ്പിൽ ഖത്തറും ജപ്പാനും ഫൈനൽ കളിക്കും എന്ന് സാവി പറഞ്ഞപ്പോൾ ഭൂരിഭാഗവും സാവിയെ നോക്കി പരിഹസിച്ചു. ഇപ്പോൾ ഖത്തറിൽ ആയതു കൊണ്ട് ഖത്തറിനെ നല്ലതു പറയുന്നതല്ലേ എന്ന് പറഞ്ഞു. പക്ഷെ ഇന്ന് ആ പറഞ്ഞവരൊക്കെ സാവി ചെറിയ സംഭവമല്ല എന്ന് പറയാൻ തുടങ്ങി. കളത്തിൽ മാത്രമല്ല കളത്തിന് പുറത്തും സാവിയുടെ കണക്കു കൂട്ടലുകൾ പിഴക്കില്ല എന്നാണ് ഈ ഏഷ്യൻ കപ്പ് കാണിച്ചു തന്നത്.

ഏഷ്യൻ കപ്പിന് മുന്നോടിയായി സാവി നടത്തിയ പ്രവചനങ്ങൾ ഗ്രൂപ്പ് ഘട്ടം മുതൽ സത്യമാകുന്നത് എല്ലാവരും കണ്ടതാണ്. ഇന്ത്യ ഉൾപ്പെടെ ഉള്ള ഗ്രൂപ്പുകൾ കൃത്യമായി സാവി പ്രവചിച്ചിരുന്നു. ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു അത്ഭുതവും കാണിക്കില്ല എന്ന് സാവി പറഞ്ഞിരുന്നു. ഗ്രൂപ്പിൽ ഏറ്റവും അവസാനത്തായിരിക്കും ഇന്ത്യ എത്തുക എന്നായിരുന്നു സാവിയുടെ പ്രവചനം.

യു എ ഇയും തായ്ലാൻഡും ആകും ഗ്രൂപ്പിൽ നിന്ന് ആദ്യ രണ്ട് സ്ഥാനക്കാരായി നോക്കൗട്ടിൽ എത്തുക എന്നും. മൂന്നാം സ്ഥാനത്ത് ബഹ്റൈൻ എത്തും എന്നും സാവി പറഞ്ഞിരുന്നു. ഇതൊക്കെ അക്ഷരാർത്ഥത്തിൽ ഫലിച്ചു. സെമിയിൽ സാവിൽ പ്രവചിച്ച നാലു ടീമുകളിൽ മൂന്നും എത്തി. ഓസ്ട്രേലിയക്ക് പകരം യു എ ഇ കയറിയത് മാത്രമായിരുന്നു സാവിക്ക് പിഴച്ചത്. ഇനി ഫൈനലിൽ ഖത്തർ വിജയിക്കുക കൂടെ ചെയ്താൽ ഫുട്ബോൾ ലോകത്ത് പകരം വെക്കാൻ ഇല്ലാത്ത പ്രവചനക്കാരനായി സാവിയെ വാഴ്ത്താം.

Exit mobile version