Site icon Fanport

സാവിയുടെ പ്രവചനം ഫലിച്ചു, ഇന്ത്യൻ പൊങ്കാല വെറുതെ ആയി

ബാഴ്സലോണയുടെ ഇതിഹാസ താരത്തിന്റെ ഏഷ്യൻ കപ്പ് പ്രവചനം സത്യമായി എന്ന് പറയാം. സാവി ഏഷ്യൻ കപ്പിന് മുന്നോടിയായി നടത്തിയ പ്രവചനങ്ങൾ ഗ്രൂപ്പ് എയുടെ കാര്യത്തിൽ തീർത്തും ശരിയായി. ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു അത്ഭുതവും കാണിക്കില്ല എന്ന് സാവി പറഞ്ഞിരുന്നു. ഗ്രൂപ്പിൽ ഏറ്റവും അവസാനത്തായിരിക്കും ഇന്ത്യ എത്തുക എന്നായിരുന്നു സാവിയുടെ പ്രവചനം.

യു എ ഇയും തായ്ലാൻഡും ആകും ഗ്രൂപ്പിൽ നിന്ന് ആദ്യ രണ്ട് സ്ഥാനക്കാരായി നോക്കൗട്ടിൽ എത്തുക എന്നും. മൂന്നാം സ്ഥാനത്ത് ബഹ്റൈൻ എത്തും എന്നും സാവി പറഞ്ഞിരുന്നു. ഇതൊക്കെ അക്ഷരാർത്ഥത്തിൽ ഫലിച്ചിരിക്കുകയാണ്. സാവിയുടെ ഈ പ്രവചനങ്ങൾ മലയാളികളായ ഇന്ത്യൻ ഫുട്ബോൾ ആരാധകരിൽ ചിലരെ ചൊടിപ്പിച്ചിരുന്നു. അവർ സാവിയുടെ ഫേസ്ബുക്ക് പേജിൽ പൊങ്കാല ഇടുകയും ചെയ്തിരുന്നു.

ഖത്തർ ആകും ഏഷ്യ കപ്പ് നേടുന്നത് എന്നും കൂടെ സാവി പറഞ്ഞിരുന്നു. ഇനു അതും കൂടെ സത്യമാകുമോ എന്നത് കണ്ടറിയണം. ഖത്തർ ഇപ്പോൾ നോക്കൗണ്ട് റൗണ്ട് ഉറപ്പിച്ചിട്ടുണ്ട്.

Exit mobile version