Site icon Fanport

ഡബ്യു.ഡബ്യു.ഇ സൂപ്പർ താരം ബ്രെ വെയിറ്റ് അന്തരിച്ചു

ലോക റെസിലിങ് എന്റർടെയിമെന്റ് (ഡബ്യു.ഡബ്യു.ഇ) സൂപ്പർ താരം ബ്രെ വെയിറ്റ് അന്തരിച്ചു. Windham Lawrence Rotunda എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. വെറും 36 മത്തെ വയസ്സിൽ ആണ് താരം മരണത്തിനു കീഴടങ്ങിയത്. കോവിഡിനു ശേഷം അസുഖം കാരണം വിശ്രമത്തിൽ ആയിരുന്ന താരം ഹൃദയസംബന്ധമായ അസുഖം കാരണം ആണ് മരണപ്പെട്ടത് എന്നാണ് റിപ്പോർട്ട്.

ഡബ്യു.ഡബ്യു.ഇ

അച്ഛനെയും അമ്മാവന്മാരെയും പിന്തുടർന്നു ചെറുപ്പത്തിൽ തന്നെ പ്രഫഷണൽ റെസിലിങ് റിങിൽ എത്തിയ താരം ഡബ്യു.ഡബ്യു.ഇയിൽ വെയിറ്റ് കുടുംബത്തിലൂടെയാണ് ആരാധകരെ സൃഷ്ടിച്ചത്. നിരന്തരം ആരാധകരെ ഭയപ്പെടുത്തുന്ന രംഗങ്ങൾ സൃഷ്ടിച്ച വെയിറ്റ് കുടുംബത്തിന്റെ മുഖ്യ താരം ബ്രെ വെയിറ്റ് ആയിരുന്നു. നേരത്തെ വെയിറ്റ് കുടുംബത്തിന്റെ ഭാഗം ആയിരുന്ന ലൂക് ഹാർപ്പറും(ബ്രോഡി ലീ) യും മരണത്തിനു കീഴടങ്ങിയിരുന്നു. താരത്തിന്റെ മരണത്തിൽ നിരവധി ഡബ്യു.ഡബ്യു.ഇ സൂപ്പർ താരങ്ങളും ആരാധകരും അനുശോചനം രേഖപ്പെടുത്തി.

Exit mobile version