Site icon Fanport

പെങ് വിവാദം,2022 ലെ ചൈനയിലെ എല്ലാ ടൂർണമെന്റുകളും റദ്ദാക്കി വനിത ടെന്നീസ് അസോസിയേഷൻ

ചൈനീസ് വനിത ടെന്നീസ് താരമായ പെങ് ശൂ ഉൾപ്പെട്ട വിവാദത്തെ തുടർന്ന് 2022 ലെ ചൈനയിലെ എല്ലാ വനിത ടെന്നീസ് ടൂർണമെന്റുകളും റദ്ദാക്കി വനിത ടെന്നീസ് അസോസിയേഷനായ ഡബ്യു.ടി.എ. നേരത്തെ ചൈനീസ് ഭരണകൂടത്തിലെ മുൻ ഉന്നതനു എതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച പെങ് കാണാതെ പോയിരുന്നു. നിലവിൽ താരം ലോകത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു എങ്കിലും താരത്തിന്റെ സുരക്ഷയെ പറ്റി ഒന്നും വ്യക്തതയില്ല.

നേരത്തെ ടൂർണമെന്റുകൾ പിൻവലിക്കും എന്നു ഭീഷണിപ്പെടുത്തിയ ഡബ്യു.ടി.എ നിലവിൽ ഹോംഗ് കോങ്ങ് അടക്കമുള്ള എല്ലാ ചൈനീസ് ടൂറുകളും റദ്ദാക്കിയിട്ടുണ്ട്. ഡബ്യു.ടി.എ ബോർഡിന്റെ പൂർണ പിന്തുണയോടെ ടൂർണമെന്റുകൾ പിൻവലിക്കുന്നു എന്നു ചെയർമാൻ സ്റ്റീവ് സൈമൺ ആണ് അറിയിച്ചത്‌. കോടികൾ നഷ്ടമാണ് അസോസിയേഷനു ഇത് മൂലം ഉണ്ടാവുക. ഇതിനോട് ചൈന എങ്ങനെ പ്രതികരിക്കും എന്നാണ് ഇനി അറിയേണ്ടത്.

Exit mobile version