ഡബ്യു.ടി.എ ഫൈനൽസിൽ കിരീടം ചൂടി മുഗുരുസ

ഡബ്യു.ടി.എ ടൂറിലെ സീസൺ അവസാനത്തിലെ കലാശപ്പോരാട്ടത്തിൽ ജയം കണ്ടു സ്പാനിഷ് താരവും മുൻ ഗ്രാന്റ് സ്‌ലാം ജേതാവും ആയ ഗബ്രീൻ മുഗുരുസ. സീസണിലെ അവസാനത്തിൽ റാങ്കിംഗിൽ മുന്നിലുള്ള താരങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന ഡബ്യു.ടി.എ ഫൈനൽസിൽ താരം നേടുന്ന ആദ്യ കിരീടം ആയി മാറി ഇത്. ഗ്രൂപ് ഘട്ടവും സെമിഫൈനലും കടന്നു വന്ന മുഗുരുസയും അന്നറ്റ് കോന്റവെയിറ്റും തമ്മിലുള്ള ഫൈനൽ പക്ഷെ ഏകപക്ഷീയമായിരുന്നു.

മത്സരത്തിൽ 6 തവണ സർവീസ് ഇരട്ട പിഴവുകൾ വരുത്തിയ അന്നറ്റിനെ 5 തവണയാണ് മുഗുരുസ ബ്രൈക്ക് ചെയ്തത്. ആദ്യ സെറ്റ് 6-3 നു നേടി മത്സരത്തിൽ മുൻതൂക്കം നേടിയ മുഗുരുസ രണ്ടാം സെറ്റിൽ എതിരാളിയുടെ അവസാന സർവീസ് ബ്രൈക്ക് ചെയ്തു 7-5 നു സെറ്റ് സ്വന്തമാക്കി കിരീടം സ്വന്തം പേരിൽ കുറിക്കുക ആയിരുന്നു. സമീപകാലത്ത് നിർഭാഗ്യം വേട്ടയാടിയ മുഗുരുസക്ക് ഈ കിരീടം വലിയ ആത്മവിശ്വാസം പകരും.

Exit mobile version