Site icon Fanport

മോറാട്ടയെ ബാഴ്സയിലേക്ക് സ്വാഗതം ചെയ്യും- ആൽബ

ആൽവാരോ മൊറാട്ട ബാഴ്സലോണയിലേക്ക് എത്തിയാൽ സ്വാഗതം ചെയ്യുമെന്ന് ബാഴ്സ ഡിഫൻഡർ ജോർഡി ആൽബ. മൊറാട്ട ബാഴ്സയിലേക്ക് മാറിയേക്കും എന്ന അഭ്യൂഹങ്ങൾക്ക് ഇടയിലാണ് താരത്തിന്റെ സ്പാനിഷ് ദേശീയ ടീം സഹ താരം കൂടിയായ ആൽബ രംഗത്ത് എത്തിയത്.

ചെൽസിയിൽ ഫോമില്ലതെ വിഷമിക്കുന്ന മൊറാട്ട ബാഴ്സയിലേക്ക് ചുവട് മാറാൻ ഒരുങ്ങുന്നു എന്ന വാർത്ത ഏതാനും ദിവസങ്ങളായി പുറത്ത് വന്നിട്ട്. താൻ ഏറെ അഭിനന്ദിക്കുന്ന താരമാണ് മൊറാട്ട, ഏറെ വർഷമായി മികച്ച താരമാണ് മൊറാട്ട, റൂമറുകൾ ശെരിയായി താരം ബാഴ്സയിൽ എത്തിയാൽ ബാഴ്സ താരങ്ങൾ അദ്ദേഹത്തെ സ്വീകരിക്കും എന്നാണ് ആൽബ വ്യക്തമാക്കിയത്. എങ്കിലും അവസാന തീരുമാനം എടുക്കേണ്ടത് ബാഴ്സ ക്ലബ്ബ് തന്നെയാണ് എന്നും ആൽബ വ്യക്തമാക്കി.

ഈ സീസണിൽ 21 മത്സരങ്ങളിൽ നിന്ന്
മൊറാട്ട കേവലം 7 ഗോളുകൾ മാത്രമാണ് ചെൽസിക്കായി നേടിയത്. പരിക്ക് ഭീഷണി നേരിടുന്ന സുവാരസിന് സഹായിയായി താരത്തെ ജനുവരിയിൽ തന്നെ ക്യാമ്പ് ന്യൂവിൽ എത്തിക്കാൻ ചർച്ചകൾ നടക്കുന്നതായാണ് റിപ്പോർട്ടുകൾ.

Exit mobile version