വുഡ്‌വാർഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് ചെയർമൻ സ്ഥാനം രാജിവെച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡ് ചെയർമാൻ എഡ് വുഡ്‌വാർഡ് ക്ലബ്ബിന്റെ ചെയർമാൻ സ്ഥാനം രാജിവെച്ചു. സൂപ്പർ ലീഗ് വിവാദം യൂറോപ്പിൽ അലയടിക്കുന്നതിനിടയിൽ ആണെങ്കിലും വുഡ്‌വാർഡിന്റെ രാജി ഇതുമായി ബന്ധപെട്ടതല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വുഡ്‌വാർഡ് രാജി പ്രഖ്യാപിച്ചെങ്കിലും 2021 അവസാനം വരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ചെയർമാനായി തുടരുമെന്നാണ് കരുതപ്പെടുന്നത്.

യൂറോപ്യൻ സൂപ്പർ ലീഗ് നടപ്പിൽ വരുത്തുന്നതിൽ മുൻപിൽ പ്രവർത്തിച്ച ആളാണ് വുഡ്‌വാർഡ്. യൂറോപ്യൻ സൂപ്പർ ലീഗിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച 12 ടീമുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ഉൾപ്പെട്ടിരുന്നു. അതെ സമയം ആരാധകരുടെ കടുത്ത പ്രതിഷേധങ്ങളെ തുടർന്ന് ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറാനുള്ള നടപടികൾ ആരംഭിച്ചെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Exit mobile version