“കോടികൾ ചിലവഴിച്ചുള്ള ട്രാൻസ്ഫറുകൾ ഇത്തവണ ഇല്ല” – മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ഏറെ നിരാശ നൽകുന്ന വാർത്തകളാണ് വരുന്നത്. ഇനി വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വൻ ട്രാൻസ്ഫറുകൾ ഒന്നും നടത്തില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സി ഇ ഒ എഡ് വുഡ്വാർഡ് അറിയിച്ചു. സാധാരണ സാഹചര്യമല്ല ഇത്. കൊറോണ കാരണം ക്ലബിന്റെയും മൊത്തം ഫുട്ബോൾ രംഗത്തെയും സാമ്പത്തിക നില തകർന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ സീസണിൽ യാഥാർത്ഥ്യം എല്ലാവരും ഉൾക്കൊള്ളണം എന്ന് വുഡ്വാർഡ് പറഞ്ഞു.

മില്യണുകൾ ചിലവഴിച്ചുള്ള ട്രാൻസ്ഫറുകൾക്ക് ക്ലബ് ഇത്തവണ നിൽക്കില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. സാഞ്ചോ, ഗ്രീലിഷ് എന്നൊക്കെ തുടങ്ങി പല പല വലിയ താരങ്ങളും എത്തുമെന്ന് പ്രതീക്ഷിച്ചു നിൽക്കുന്ന യുണൈറ്റഡ് ആരാധകർക്ക് ഇത് വലിയ ക്ഷീണമാകും. ഫുട്ബോൾ ആരാധകർ ഒക്കെ സ്റ്റേഡിയത്തിലേക്ക് തിരികെ എത്തുന്നത് വരെ ഫുട്ബോൾ ലോകത്തെ സാമ്പത്തിക പ്രതിസന്ധി തീരില്ല എന്നും വുഡ്വാർഡ് പറയുന്നു.

Exit mobile version