Site icon Fanport

സംസ്ഥാന വനിതാ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഫിക്സ്ചറിൽ മാറ്റം

ഇരുപത്തി മൂന്നാമത് സംസ്ഥാന വനിതാ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫിക്സ്ചറിൽ മാറ്റം ഉള്ളതായി കെ എഫ് എ അറിയിച്ചു. ഒക്ടോബർ 25ന് ആണ് ടൂർണമെന്റ് ആരംഭിക്കുന്നത്. എറണാകുളം മഹാരാജാസ് സ്റ്റേഡിയം ആണ് ഇത്തവണ ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്നത്. ഒക്ടോബർ 29ആം തീയതി വരെ ടൂർണമെന്റ് നീണ്ടുനിൽക്കും . കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിലെ 10 ജില്ലകൾ ഇത്തവണ പങ്കെടുക്കുന്നുണ്ട്.

ആദ്യ മത്സരത്തിൽ തിരുവനന്തപുരം എറണാകുളത്തെ നേരിടും. ഒക്ടോബർ 28ന് ആദ്യ സെമി ഫൈനലും രണ്ടാം സെമി ഫൈനലും നടക്കും. ഒക്ടോബർ 20ന് ഫൈനലും നടക്കും. മത്സരം യൂടൂബ് വഴി തത്സമയം ടെലിക്കാസ്റ്റും ചെയ്യപ്പെടും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഫിക്സ്ചർ;Img 20211018 173353

Exit mobile version