Site icon Fanport

തുടർച്ചയായ അഞ്ചാം തവണയും സാഫ് കപ്പ് നേടാൻ ഇന്ത്യൻ വനിതകൾ നേപ്പാളിൽ

സാഫ് വനിതാ കപ്പിനായി ഇന്ത്യൻ ടീം നേപ്പാളിൽ എത്തി. തുടർച്ചയായ അഞ്ചാം തവണയും സാഫ് കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് മെയ്മോൾ റോക്കിയുടെ ടീം. ടൂർണമെന്റ് ആരംഭിച്ചത് മുതൽ ഇതുവരെ എല്ലാ കപ്പും ഇന്ത്യയാണ് ഉയർത്തിയത്‌. ഇതുവരെ സാഫ് കപ്പിൽ കളിച്ച എല്ലാ മത്സരങ്ങളും ഇന്ത്യ വിജയിക്കുകയും ചെയ്തിട്ടുണ്ട്. സാഫ് കപ്പിൽ പരാജയം അറിയാത്ത 19 മത്സരങ്ങൾ എന്ന റെക്കോർഡിലാണ് ഇന്ത്യ ഇപ്പോൾ ഉള്ളത്‌.

ഇത്തവണ മാൽഡീവ്സിനും ശ്രീലങ്കയുമാണ് ഇന്ത്യയുടെ ഗ്രൂപ്പിൽ ഉള്ളത്. മാർച്ച് 13ന് മാൽഡീവ്സുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം. മാർച്ച് 17ന് ഇന്ത്യ ശ്രീലങ്കയെയും നേരിടും. മറ്റൊരു ഗ്രൂപ്പിൽ നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നിവരാണ് ഉള്ളത്. തുർക്കിഷ് കപ്പ് കളിച്ച് എത്തിയ ഇന്ത്യൻ ടീം മികച്ച ആത്മവിശ്വാസത്തിലാണ്. ഒളിമ്പിക് യോഗ്യതാ റൗണ്ടിനു മുന്നോടിയായി ഇന്ത്യ കളിക്കുന്ന അവസാന ടൂർണമെന്റ് ആകും സാഫ് കപ്പ്‌.

Exit mobile version