വനിതാ ക്രിക്കറ്റ് ലോകകപ്പിൽ 9 താരങ്ങൾ ഉണ്ടെങ്കിലും കളിക്കാം

വനിതാ ലോകകപ്പിലെ ടീമുകൾക്ക് അവരുടെ സ്ക്വാഡിനെ കോവിഡ് -19 ബാധിച്ചാൽ ഒമ്പത് കളിക്കാരെ മാത്രം ഉൾപ്പെടുത്തി വരെ മത്സരങ്ങൾ പൂർത്തിയാക്കാൻ കഴിയും. ലോകത്തിലെ ഏറ്റവും കർശനമായ കോവിഡ് പ്രോട്ടോക്കോളുകളുള്ള ന്യൂസിലൻഡിലെ ടൂർണമെന്റ് മാർച്ച് 4 ന് ആണ് ആരംഭിക്കുന്നത്. കോവിഡ് ഭീതി ടീമുകളെ അയോഗ്യരാക്കുമോ എന്ന ഭയമാണ് ടീമിനെ 9 താരങ്ങളെ വെച്ചും കളിക്കാം എന്ന ഇളവിലേക്ക് ഐ സി സി യെ എത്തിച്ചത്.

എട്ട് ടീമുകൾക്ക് 15 കളിക്കാരുടെ സ്ക്വാഡ് ആണ് ഉള്ളത്. പരമാവധി മൂന്ന് ട്രാവലിംഗ് റിസർവുകളും ടീമുകൾക്ക് ഒപ്പം ഉണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ ടീമുകളും പരസ്പരം കളിക്കുമ്പോൾ ഒരു വിജയത്തിന് രണ്ട് പോയിന്റും കളി ഉപേക്ഷിച്ചാൽ ഒരു പോയിന്റും ആയിരിക്കും.

Exit mobile version