നാലാം റൗണ്ടിലേക്ക് മുന്നേറി ഒൻസ് ജാബ്യുർ,മരിയ സക്കറി, ആഞ്ചലി കെർബർ എന്നിവർ പുറത്തു

വിംബിൾഡൺ മൂന്നാം റൗണ്ടിൽ അനായാസ ജയവുമായി ടുണീഷ്യയുടെ മൂന്നാം സീഡ് ഒൻസ് ജാബ്യുർ. ഫ്രഞ്ച് താരം ഡിയാന പാരിയെ 6-2, 6-3 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഒൻസ് തകർത്തത്. തന്റെ സമീപകാല മികവ് തുടർന്ന ഒൻസ് മത്സരത്തിൽ 5 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്. 15 സീഡ് ആയ മുൻ ജേതാവ് ആഞ്ചലി കെർബറിനെ വീഴ്ത്തി വരുന്ന 24 സീഡ് എൽസി മെർട്ടൻസ് ആണ് ഒൻസിന്റെ നാലാം റൗണ്ടിലെ എതിരാളി. 6-4, 7-5 എന്ന സ്കോറിന് ആണ് മെർട്ടൻസ് ജയം കണ്ടത്. 3-5 നു പിറകിൽ നിന്നാണ് 7-5 നു രണ്ടാം സെറ്റിൽ മെർട്ടൻസ് ജയം പിടിച്ചെടുത്തത്.

20220702 014842

അഞ്ചാം സീഡ് ഗ്രീക്ക് താരം മരിയ സക്കറിയും മൂന്നാം റൗണ്ടിൽ പുറത്തായി. ജർമ്മൻ താരം താത്‌ജാന മരിയ ആണ് ഗ്രീക്ക് താരത്തെ അട്ടിമറിച്ചത്. 6-3, 7-5 നു നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു മരിയ സക്കറിയെ അട്ടിമറിച്ചത്. 12 സീഡ് യേലേന ഒസ്റ്റപെങ്കൊ നാലാം റൗണ്ടിലേക്ക് മുന്നേറി. ഇറീന കമേലിയ ബെഗുവിനെതിരെ ആദ്യ സെറ്റ് 6-3 നു നഷ്ടമായ ശേഷം രണ്ടും മൂന്നും സെറ്റും 6-1, 6-1 എന്ന സ്കോറിന് ജയിച്ചു ആയിരുന്നു ഒസ്റ്റപെങ്കൊയുടെ ജയം. 28 സീഡ് ആയ ആലിസൺ റിസ്ക്കും മൂന്നാം റൗണ്ടിലേക്ക് പുറത്തായി. ചെക് റിപ്പബ്ലിക് താരം മേരി ബോസ്കോവയാണ് റിസ്കിനെ 6-2, 6-3 എന്ന സ്കോറിന് അട്ടിമറിച്ചത്.