Site icon Fanport

സെന്റർ കോർട്ട് അരങ്ങേറ്റം ഗംഭീരമാക്കി എമ്മ, കോണ്ടവെയിറ്റും രണ്ടാം റൗണ്ടിൽ

സ്വന്തം നാട്ടിൽ തന്റെ ആദ്യ വിംബിൾഡൺ സെന്റർ കോർട്ട് അരങ്ങേറ്റം ഗംഭീരമാക്കി ബ്രിട്ടീഷ് താരവും മുൻ യു.എസ് ഓപ്പൺ ജേതാവും ആയ എമ്മ റാഡുകാനു. പത്താം സീഡ് ആയ എമ്മ സീഡ് ചെയ്യാത്ത ബെൽജിയം താരം ആലിസൺ വാനിനെ ആണ് നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചത്. നാട്ടുകാരായ കാണികളുടെ നിറഞ്ഞ പിന്തുണയും ആയി കളിച്ച എമ്മ 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 4 തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു. 6-4, 6-4 എന്ന സ്കോറിന് ആയിരുന്നു എമ്മയുടെ ജയം.

20220627 233201

എസ്തോണിയൻ താരവും രണ്ടാം സീഡും ആയ അന്നറ്റ് കോണ്ടവെയിറ്റ് അമേരിക്കൻ താരം ബെർണാർഡ പെരയെ 7-5, 6-1 എന്ന നേരിട്ടുള്ള സ്കോറിന് ആണ് ആദ്യ റൗണ്ടിൽ തോൽപ്പിച്ചത്. 5 ഏസുകൾ ഉതിർത്ത കോണ്ടവെയിറ്റ് 5 തവണ എതിരാളിയെ ബ്രൈക്ക് ചെയ്യുകയും ചെയ്തു. അതേസമയം 24 സീഡ് എൽസി മെർട്ടൻസും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. കൊളംബിയൻ താരം കാമിലോ ഒസോരിയോക്ക് എതിരെ 1-6, 6-2, 4-2 എന്ന നിലയിൽ മെർട്ടൻസ് മുന്നിട്ട് നിൽക്കുമ്പോൾ എതിരാളി പരിക്കേറ്റു മത്സരത്തിൽ നിന്നു പിന്മാറുക ആയിരുന്നു.

Exit mobile version