Site icon Fanport

ഫൈനലിന് മുൻപേ ബ്രസീലിന് തിരിച്ചടി, വില്ലിയൻ പരിക്കേറ്റ് പുറത്ത്

കോപ്പ അമേരിക്കയുടെ ഫൈനലിന് മുൻപേ ബ്രസീലിന് തിരിച്ചടി. കാലിന് പരിക്കേറ്റ വിങ്ങർ വില്ലിയൻ ഫൈനലിൽ കളിക്കില്ല എന്ന് ബ്രസീൽ ഫുട്‌ബോൾ സ്ഥിതീകരിച്ചു. പരിക്കേറ്റ നെയ്മർ ജൂനിയറിന് പകരക്കാരനായാണ് ചെൽസി താരമായ വില്ലിയൻ ടീമിൽ ഇടം നേടിയത്.

അർജന്റീനയ്ക്ക് എതിരായ സെമി ഫൈനലിൽ രണ്ടാം പകുതിയിൽ പകരക്കാരനായാണ് താരം ഇറങ്ങിയത്. മത്സരത്തിന് ഇടയിൽ താരത്തിന് ഹാംസ്ട്രിങ് പരിക്ക് ഏൽക്കുകയായിരുന്നു. ഞാഴാറാഴ്ച പെറുവിന് എതിരെയാണ് ബ്രസീലിന്റെ ഫൈനൽ. 2007 ന് ശേഷം ആദ്യമായി കോപ്പ അമേരിക്ക കിരീടം ലക്യമിടുകയാണ് ബ്രസീൽ.

Exit mobile version