Site icon Fanport

ഡേവിഡ് ലൂയിസും വില്യനും ആഴ്സണൽ വിടും

ആഴ്സണൽ താരങ്ങളായ ഡേവിഡ് ലൂയിസും വില്യനും ഈ സീസൺ അവസാനത്തോടെ ക്ലബ് വിടും. രണ്ട് താരങ്ങൾക്കും ക്ലബിൽ തുടരാൻ താല്പര്യമില്ല. ഡേവിഡ് ലൂയിസിന് ആഴ്സണൽ കരാർ വാഗ്ദാനം ചെയ്തു എങ്കിലും താരം നിരസിക്കുകയായിരുന്നു. വില്യന് ആഴ്സണൽ ഇതുവരെ കരാർ ഓഫർ ചെയ്തിട്ടില്ല. രണ്ടു പേരും മുൻ ചെൽസി താരങ്ങളാണ്. ആഴ്സണൽ ആരാധകർക്ക് ഒട്ടും പ്രിയപ്പെട്ട താരങ്ങൾ അല്ല എന്നതു കൊണ്ട് തന്നെ ആരാധകർക്ക് ഈ താരങ്ങൾ ക്ലബ് വിടുന്നതിൽ സന്തോഷം മാത്രമെ കാണുകയുള്ളൂ.

2019ൽ ആയിരുന്നു ലൂയിസ് ചെൽസിയിൽ നിന്ന് ആഴ്സണലിൽ എത്തിയത്. ലൂയിസ് പോർച്ചുഗീസ് ക്ലബായ ബെൻഫികയിലേക്ക് പോകും എന്നാണ് റിപ്പോർട്ടുകൾ. വില്യൻ അമേരിക്കയിലേക്ക് പോകാൻ ആണ് ശ്രമിക്കുന്നത്. വില്യനു വേണ്ടി ഡേവിഡ് ബെക്കാമിന്റെ ക്ലബായ ഇന്റർ മിയാമി രംഗത്തുണ്ട്. ഒപ്പം ഇറ്റാലിയൻ ക്ലബായ റോമയും താരത്തെ ലക്ഷ്യമിടുന്നുണ്ട്.

Exit mobile version