ഇംഗ്ലണ്ടിന്റെ കഥകഴിച്ച് വെസ്റ്റിന്‍ഡീസ്, ലോകകപ്പിൽ രണ്ടാം തോല്‍വിയേറ്റ് വാങ്ങി ഇംഗ്ലണ്ട്

വനിത ഏകദിന ലോകകപ്പിൽ രണ്ടാം തോല്‍വിയേറ്റ് വാങ്ങി ഇംഗ്ലണ്ട്. ഇന്ന് നടന്ന മത്സരത്തിൽ വെസ്റ്റിന്‍ഡീസ് ഇംഗ്ലണ്ടിനെ 7 റൺസിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 225/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് തകരുകായിരുന്നു.

47.4 ഓവറിൽ ടീം 218 റൺസ് മാത്രം നേടി ഓള്‍ഔട്ട് ആകുകയായിരുന്നു. താമി ബ്യൂമോണ്ട്(46), ഡാനിയേൽ വയട്ട്(33), സോഫിയ ഡങ്ക്ലി(38) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ റൺസ് കണ്ടെത്തിയത്. എക്ലെ സ്റ്റോൺ പുറത്താകാതെ 33 റൺസ് നേടി പൊരുതി നോക്കിയെങ്കിലും ഫലം ഉണ്ടായില്ല.

വെസ്റ്റിന്‍ഡീസിനായി ഷമീലിയ കോണ്ണൽ 3 വിക്കറ്റ് നേടി.

Exit mobile version