Site icon Fanport

ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കേരളത്തിന് ആദ്യ മത്സരത്തിൽ പരാജയം

ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കേരളത്തിന് പരാജയം. ഇന്ന് ഇ എം എസ് സ്റ്റേഡിയത്തിൽ വെച്ച് മിസോറാമിനെ നേരിട്ട കേരളം 3-2 എന്ന സ്കോറിന്റെ പരാജയം ആണ് ഏറ്റുവാങ്ങിയത്. ആദ്യ പകുതിയിൽ 2-1മുന്നിട്ടു നിന്ന ശേഷമാണ് കേരളം പരാജയപ്പെട്ടത്. 44ആം മിനുട്ടിൽ അതുല്യയും 45ആം മിനുട്ടിൽ ഫെമിനയും ആയിരിന്നു കേരളത്തിനായി ഗോളുകൾ നേടിയത്.

ആദ്യ പകുതിയിൽ 39ആം മിനുട്ടിൽ ഗ്രേസിലൂടെ മിസോറാം ആദ്യം ലീഡ് എടുത്തിരുന്നു. പിന്നീടായുരുന്നു കേരളത്തിന്റെ ഗോളുകൾ. രണ്ടാം പകുതിയിൽ 79ആം മിനുട്ടിൽ എലിസബത്ത് മിസോറാമിന് സമനില നൽകി. 93ആം മിനുട്ടിൽ ലാൽനുൻസിയമി മിസോറാമിനായി വിജയ ഗോളും നേടി. ഇനി നവംബർ 30ന് കേരളം ഉത്തരാഖണ്ഡിനെ നേരിടും.

Exit mobile version