നയെഫ് അഗ്യൂർഡ് ഇനി വെസ്റ്റ് ഹാമിന്റെ താരം

റെന്ന ഡിഫൻഡർ ആയ നയെഫ് അഗ്യൂർഡിനെ വെസ്റ്റ് ഹാം സ്വന്തമാക്കി. ഇന്ന് വെസ്റ്റ് ഹാം ഔദ്യോഗികമായി ട്രാൻസ്ഫർ നീക്കം പ്രഖ്യാപിച്ചു. 30 മില്യൺ പൗണ്ടാൺ വെസ്റ്റ് ഹാം നയിഫിനായി നൽകിയത്ത്. 26-കാരനായ സെന്റർ ബാക്ക് മാനേജർ ഡേവിഡ് മോയിസിന്റെ ഇഷ്ട താരമാണ്.

മൊറോക്കോ ദേശീയ ടീമിലെ സ്ഥിര സാന്നിദ്ധ്യമായ നയെഫ് കഴിഞ്ഞ ആഫ്രിക്കൻ നാഷൺസ് കപ്പിൽ മൊറോക്കോയ്ക്ക് വേണ്ടി എല്ലാ മത്സരങ്ങളും കളിച്ചിരുന്നു.
20220620 165636
കഴിഞ്ഞ സീസണിൽ റെന്നക്ക് വേണ്ടി 40 മത്സരങ്ങളും നയിഫ് കളിച്ചിരുന്നു. നയിഫ് 2020ൽ ആയിരുന്നു റെന്നെയിൽ എത്തിയത്. മുമ്പ് ഫ്രാൻസിൽ ദിജോണായും നയിഫ് കളിച്ചിട്ടുണ്ട്.

Exit mobile version