Picsart 24 08 16 11 17 17 268

വെസ്റ്റ് ഹാമിന്റെ യുവ സ്ട്രൈക്കർ മുബാമ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്

വെസ്റ്റ് ഹാം സ്‌ട്രൈക്കർ ദിവിൻ മുബാമയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി. ഫ്രീ ഏജന്റായ താരത്തിന്റെ സൈനിങ് സിറ്റി ഉടൻ തന്നെ പൂർത്തിയാക്കും. ജൂണിൽ വെസ്റ്റ് ഹാമിലെ കരാറ്റ് അവസാനിച്ച 19-കാരൻ സിറ്റിയിലേക്ക് വരാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. സിറ്റി താരത്തെ ഈ സീസണിൽ സ്ക്വാഡിൽ നിലനിർത്തുമോ അതോ ലോണിൽ അയക്കുമോ എന്ന കാര്യം വ്യക്തമല്ല.

ഇംഗ്ലണ്ട് അണ്ടർ-20 ഇൻ്റർനാഷണൽ വലിയ ഭാവി പ്രവചിക്കപ്പെടുന്ന താരമാണ്. അദ്ദേഹം ഉടൻ ഒരു മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. 10ആം വയസ്സ് മുതൽ വെസ്റ്റ് ഹാമിനൊപ്പം ഉണ്ടായിരുന്ന മുബാമ വെസ്റ്റ് ഹാം സീനിയർ ടീമിനായി 18 മത്സരങ്ങൾ കളിച്ചു. ഒരു ഗോളും നേടിയിട്ടുണ്ട്.

Exit mobile version