Site icon Fanport

“ജർമ്മനിക്ക് പുറത്ത് കളിക്കാം, ബയേണിലേക്കില്ല”

ജർമ്മൻ യുവ സ്ട്രൈക്കർ വെർണർ താൻ ബയേൺ മ്യൂണിക്കിനായി കളിക്കില്ല എന്ന് അറിയിച്ചു. ഇപ്പോൾ ലെപ്സിഗിനായി കളിക്കുന്ന താരം ഈ സീസണോടെ ക്ലബ് വിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ താൻ ക്ലവ് വിട്ടാൽ അത് ജർമ്മനിക്ക് പുറത്തേക്ക് ആയിരിക്കും എന്നും ഒരു വിധത്തിലും ബയേണു വേണ്ടി കളിക്കില്ല എന്നും വെർണർ പറഞ്ഞു.

ബയേണുമായി കിരീട പോരാട്ടത്തിൽ ഉള്ള ടീമാണ് ലെപ്സിഗ്. അതുകൊണ്ട് തന്നെ വൈരികളായ ക്ലബിലേക്ക് പോകാൻ വെർണർ താല്പര്യപ്പെടുന്നില്ല. ഈ വാക്കുകൾ വെർണറിനായി രംഗത്തുള്ള ലിവർപൂളിനും യുവന്റസിനും ആശ്വാസമാകും. ഈ ജൂൺ 15ന് മുന്നോടിയായി വെർണറിന്റെ റിലീസ് ക്ലോസ് തുക നൽകിയാൽ താരത്തെ ആർക്കും സ്വന്തമാക്കാം. 58 മില്യൺ മാത്രമെ വെർണറിന്റെ റിലീസ് ക്ലോസ് ഉള്ളൂ. ഈ സീസണിൽ ലെപ്സിഗിനു വേണ്ടി 27 ഗോളുകൾ വെർണർ നേടിയിരുന്നു.

Exit mobile version