Site icon Fanport

വാൻ ബിസാകയെ തൊടാൻ 50മില്യണെങ്കിലും വേണമെന്ന് ക്രിസ്റ്റൽ പാലസ്

ഇംഗ്ലണ്ടിന്റെ യുവ റൈറ്റ് ബാക്ക് വാൻ ബിസാകയെ സ്വന്തമാക്കൽ ആർക്കും എളുപ്പമാകില്ല. വാൻ ബിസകയെ സൈൻ ചെയ്യണമെങ്കിൽ ചുരുങ്ങിയ 59 മില്യൺ എങ്കിലും വേണമെന്നാണ് ക്രിസ്റ്റൽ പാലസ് ക്ലബ് പറയുന്നത്. ബിസാകയ്ക്ക് വേണ്ടി ഏറ്റവും മുന്നിൽ ഉള്ളത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ്. റൈറ്റ് ബാക്കിൽ നല്ല താരമില്ലാത്തത് ഏറെ കാലമായി യുണൈറ്റഡിനെ ബുദ്ധിമുട്ടിക്കുന്ന ഒരു ഘടകമാണ്.

എന്നാൽ ബിസാകയ്ക്ക് വേണ്ടി 40 മില്യൺ യുണൈറ്റഡ് ഓഫർ ചെയ്തപ്പോൾ ക്രിസ്റ്റൽ പാലസ് അത് നിരസിച്ചതായാണ് വിവരം. കഴിഞ്ഞ സീസണിൽ പാലസിനു വേണ്ടി ഗംഭീര പ്രകടനമായിരുന്നു ബിസാക നടത്തിയത്. ഇപ്പോൾ ഇംഗ്ലണ്ടിന്റെ അണ്ടർ 21 ടീമിനൊപ്പമാണ് ബിസാകയുള്ളത്. താരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ ആഗ്രഹമുള്ളതായാണ് റിപ്പോർട്ടുകൾ.

Exit mobile version