ഏഷ്യ കപ്പിന് തന്നെ സെലക്ഷന് പരിഗണിക്കണമെന്ന് സെലക്ടര്‍മാരെ അറിയിച്ച് വിരാട് കോഹ്‍ലി

സിംബാബ്‍വേയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിൽ ഇടം വിരാട് കോഹ‍്‍ലിയ്ക്ക് ലഭിച്ചില്ലെങ്കിലും അത് താരം വിശ്രമം ആവശ്യപ്പെട്ടിട്ടാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ഏഷ്യ കപ്പിന് മുമ്പ് വിരാട് കോഹ്‍ലിയ്ക്ക് ഫോമിലേക്ക് മടങ്ങിയെത്തുവാനുള്ള അവസരമായിരുന്നു സിംബാബ്‍വേ പരമ്പരയെങ്കിലും താരം സ്വയം ആവശ്യപ്പെട്ടിട്ടാണോ അതോ സെലക്ടര്‍മാര്‍ താരത്തെ പരിഗണിക്കാതിരുന്നതാണോ കാര്യമെന്ന ചര്‍ച്ച സജീവമായി ഇപ്പോള്‍ നടക്കുകയാണ്.

അതേ സമയം ഇന്ത്യയുടെ ഏഷ്യ കപ്പ് സ്ക്വാഡിലേക്കുള്ള സെലക്ഷന് താന്‍ ലഭ്യമാണെന്ന് വിരാട് കോഹ്‍ലി സെലക്ടര്‍മാരെ അറിയിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

Comments are closed.