മൂന്നാം മെഡൽ ഡിസ്കസ് ത്രോയിൽ, ഏഷ്യന്‍ റെക്കോര്‍ഡോടു കൂടി വെങ്കല നേട്ടവുമായി വിനോദ് കുമാര്‍

പുരുഷന്മാരുടെ ഡിസ്കസ് ത്രോ – F52 വിഭാഗത്തിൽ വെങ്കല മെഡൽ നേടി ഇന്ത്യയുടെ വിനോദ് കുമാര്‍. ടോക്കിയോ പാരാലിമ്പിക്സിൽ ഇന്നത്തെ ദിവസം ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണ് ഇത്.

ഭവിന പട്ടേലും നിഷാദ് കുമാറും നേടിയ വെള്ളി മെഡലുകള്‍ക്കൊപ്പം വിനോദ് കുമാറിന്റെ വെള്ളിയെത്തുന്നത് പുതിയ ഏഷ്യന്‍ റെക്കോര്‍ഡോടു കൂടിയാണ്. 19.91 മീറ്റര്‍ ദൂരം എറിഞ്ഞാണ് വിനോദിന്റെ മെഡൽ നേട്ടം.

Exit mobile version