Site icon Fanport

വിനീത് റായ് മുംബൈ സിറ്റിയിൽ ഒരു വർഷം കൂടെ, ലോൺ കരാർ ഒപ്പുവെച്ചു

യുവ മിഡ്ഫീൽഡർ വിനീത് റായിയെ മുംബൈ സിറ്റി ഒരു വർഷം കൂടെ നിലനിർത്തും. വിനീത് റായിയും മുംബൈ സിറ്റിയും തമ്മിൽ പുതുതായി ഒരു വർഷത്തെ ലോൺ കരാർ ഒപ്പുവെക്കാൻ തീരുമാനിച്ചിരിക്കുകയാണ്. താരം കഴിഞ്ഞ സീസണിലും ലോണിൽ ആയിരുന്നു ഒഡീഷ വിട്ട് മുംബൈ സിറ്റിയിൽ കളിച്ചത്.

മുംബൈക്ക് വേണ്ടി 9 മത്സരങ്ങൾ കളിക്കാൻ വിനീതിനായിരുന്നു‌. അവസാന കുറച്ച് വർഷങ്ങൾ ആയി ഡെൽഹി ഡൈനാമോസിൽ കളിക്കുകയായിരുന്ന താരം ക്ലബ് പേരു മാറ്റി ഒഡീഷ എഫ് സി ആയപ്പോഴും ടീമിനൊപ്പം തന്നെ തുടരുകയായിരുന്നു. മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയാണ് വിനീത് റായ്‌. അസാമിൽ നിന്നുള്ള ഈ മധ്യനിര താരം മുമ്പ് ഐ ലീഗിൽ മിനേർവ എഫ്സിയുടെ താരമായിരുന്നു.

Exit mobile version