Site icon Fanport

28 മത്സരങ്ങളിൽ 59 ഗോളും 32 അസിസ്റ്റും, ബ്രസീലിയൻ അത്ഭുത താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

ബ്രസീലിൽ നിന്നുള്ള അടുത്ത നെയ്മർ എന്ന് വിളിപ്പേരുള്ള വിനീഷ്യസ് ദോസ് കരാലോ എന്ന യുവതാരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയേക്കും. 15കാരനായാ വിനീഷ്യസ് ബ്രസീലിയൻ ക്ലബായ ഫ്ലമെംഗോയുടെ താരമാണ്. ഈ കഴിഞ്ഞ സീസണിൽ ഫ്ലമെംഗോയുടെ അണ്ടർ 20 ടീമിനായി പകരം വെക്കാനില്ലാത്ത പ്രകടനമാണ് വിനീഷ്യസ് നടത്തിയിരിക്കുന്നത്. അറ്റാക്കിംഗ് പൊസിഷനിൽ എവിടെയും കളിക്കാനുള്ള കഴിവ് വിനീഷ്യസിനുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡും എ സി മിലാനും ആണ് താരത്തിനായി രംഗത്ത് ഉള്ളത്. പ്രാഥമിക ചർച്ചകൾ നടന്നതായും താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്താൻ സാധ്യതയുള്ളതായും ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ കഴിഞ്ഞ സീസണിൽ ബ്രസീലിയൻ അണ്ടർ 20 ലീഗിൽ 28 മത്സരങ്ങൾ കളിച്ച വിനീഷ്യസ് അടിച്ചു കൂട്ടിയത് 59 ഗോളുകളാണ്. ഒപ്പം 32 അസിസ്റ്റും താരം സംഭാവന ചെയ്തു.

Exit mobile version