ഗോൾഡ് കോസ്റ്റിൽ ഇന്ത്യയ്ക്ക് 23ആം സ്വർണ്ണം

- Advertisement -

ഗോൾഡ് കോസ്റ്റിൽ ഇന്ത്യയ്ക്ക് 23ആം സ്വർണ്ണം. 53kg ഫീസ്റ്റൈൽ ഗുസ്തിയിൽ പൊഗട്ട് വിനേഷാണ് ഇന്ത്യയ്ക്ക് 23ആം സ്വർണ്ണം നേടിതന്നത്. ഫൈനൽ പോരാട്ടത്തിൽ കാനഡയുടെ ജെസിക മക്ഡൊണാൾഡിനെ 13-3 എന്ന സ്കോറിനാണ് പൊഗട്ട് പരാജയപ്പെടുത്തിയത്. കഴിഞ്ഞ ഒളിമ്പിക്സിൽ ക്വാർട്ടർ ഫൈനലിൽ പരിക്ക് കാരണം പിൻവാങ്ങേണ്ടി വന്ന് മെഡൽ നഷ്ടമായ താരമാണ് വിനേഷ്.

കഴിഞ്ഞ കോമൺ വെൽത് ഗെയിംസിലും വിനേഷ് സ്വർണ്ണം നേടിയിരുന്നു. ഇന്ത്യയുടെ 23ആം സ്വർണ്ണമാണിത്‌

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement