സി.കെ വിനീതിന് പരിക്ക്, പ്രീ സീസൺ നഷ്ട്ടമാകും

മെൽബൺ സിറ്റിക്കെതിരായ പ്രീ സീസൺ മത്സരങ്ങൾക്ക് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി. കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കർ സി.കെ വിനീതിന് പരിക്കുമൂലം പ്രീ സീസൺ മത്സരങ്ങൾ നഷ്ട്ടമാകും. താരത്തിന്റെ താടിയെല്ലിനാണ് പരിക്കേറ്റത്. നാളെയാണ് കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പ്രീ സീസൺ മത്സരം.

ഈ മാസം 28ന് നടക്കുന്ന ജിറോണക്കെതിരായ രണ്ടാമത്തെ മത്സരവും താരത്തിന് നഷ്ട്ടമാകും. കഴിഞ്ഞ സീസണിൽ മികച്ച ഫോമിലേക്ക് ഉയരാനാവാതെ പോയ വിനീതിന് പ്രീ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത് കരുത്ത് തെളിയിക്കാനുള്ള മികച്ച അവസരമാണ് ഇതോടെ നഷ്ടമായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version