Site icon Fanport

യുവതാരങ്ങളെ ഇറക്കേണ്ടി വന്ന ആസ്റ്റൺ വില്ലയെ തോൽപ്പിച്ച് ലിവർപൂൾ

എഫ് എ കപ്പിൽ ലിവർപൂൾ അടുത്ത റൗണ്ടിലേക്ക് കടന്നു‌‌‌. ഇന്നലെ നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയെ തോൽപ്പിച്ച് ആണ് ലിവർപൂൾ മുന്നേറിയത്‌. കൊറോണ കാരണം ടീമിലെ പ്രധാന താരങ്ങൾ എല്ലാം പുറത്തായതിനാൽ യുവതാരങ്ങളെ അണിനിരത്തിയാണ് വില്ല പാർക്കിൽ ആസ്റ്റൺ വില്ല ഇറങ്ങിയത്‌. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ വിജയം.

പരാജയം വലിയ മാർജിനിൽ ആണെങ്കിലും യുവതാരങ്ങൾ ലിവർപൂളിന്റെ വൻ താരങ്ങൾക്ക് എതിരെ നടത്തിയ പ്രകടനത്തിൽ അവർക്ക് അഭിമാനിക്കാം. ഇന്നലെ മത്സരം ആരംഭിച്ച് നാലാം മിനുട്ടിൽ തന്നെ ലിവർപൂൾ ലീഡ് എടുത്തു. മാനെ ആയിരുന്നു ഗോൾ നേടിയത്. ഇതിന് 41ആം മിനുട്ടിൽ മറുപടി നൽകാൻ ആസ്റ്റൺ വിലക്ക് ആയി‌. 17കാരനായ ലൂയി ബാരി ആയിരുന്നു വില്ലക്ക് സമനില നൽകിയത്.

രണ്ടാം പകുതിയിൽ ലിവർപൂൾ കൂടുതൽ അറ്റാക്കിലേക്ക് നീങ്ങി. 60ആം മിനുട്ടിൽ വൈനാൾഡത്തിലൂടെ ലിവർപൂൾ ലീഡ് തിരികെ പിടിച്ചു‌‌‌. 63ആം മിനുട്ടിൽ മാനെയും 65ആം മിനുട്ടിൽ സലായും കൂടെ ഗോൾ നേടിയതോടെ ആസ്റ്റൺ വില്ല പോരാട്ടം അവസാനിച്ചു. അവസാന രണ്ടു ഗോളുകൾക്കും അസിസ്റ്റ് ഒരുക്കിയത് ഷഖീരി ആയിരുന്നു

Exit mobile version