Site icon Fanport

അവസാന നിമിഷത്തെ ആവേശ ജയം, ആസ്റ്റൺ വില്ല ലീഗ് കപ്പ് ഫൈനലിൽ

ലീഗ് കപ്പിൽ ആസ്റ്റൺ വില്ല ഫൈനലിൽ. ഇന്ന് നടന്ന രണ്ടാം പാദ സെമിയിൽ കരുത്തരായ ലെസ്റ്റർ സിറ്റിയെ പരാജയപെടുത്തിയതോടെയാണ് ആസ്റ്റൺ വില്ല ഫൈനൽ ഉറപ്പിച്ചത്. വില്ലാ പാർക്കിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വില്ല ഇന്ന് ജയിച്ചത്. ആദ്യ പാദത്തിൽ 1-1 എന്ന സമനിലയിൽ കളി അവസാനിച്ചിരുന്നു. ഇന്ന് 90ആം മിനുട്ടിൽ ആയിരുന്നു വില്ലയ്യുടെ വിജയഗോൾ പിറന്നത്.

മത്സരത്തിന്റെ 12ആം മിനുട്ടിൽ തന്നെ വിക്ക ലീഡ് എടുത്തിരുന്നു. ടർഗെറ്റിന്റെ വകയായിരുന്നു ആ ഗോൾ. രണ്ടം പകുതിയിൽ ഇഹെനാചോയിലൂടെ ലെസ്റ്റർ സിറ്റി സമനില ഗോൾ കണ്ടെത്തി. പിന്നീട് കളി എക്സ്ട്രാ ടമിലേക്ക് പോകും എന്ന് കരുതിയ സമയത്തായിരുന്നു വില്ലയുടെ വിജയ ഗോൾ പിറന്നത്. ആസ്റ്റൺ വില്ലയുടെ ഒമ്പതാമത്തെ ലീഗ് കപ്പ് ഫൈനലാകും ഇത്. മാഞ്ചസ്റ്റർ സിറ്റിയോ മാഞ്ചസ്റ്റർ യുണൈറ്റഡോ ആകും വില്ലയുടെ ഫൈനലിലെ എതിരാളികൾ.

Exit mobile version