വികാസ് ഠാക്കൂറിന് വെങ്കല മെഡൽ

- Advertisement -

94kg വെയിറ്റ് ലിഫ്റ്റിങ് ഇനത്തിൽ വെങ്കല മെഡൽ നേടി ഇന്ത്യയുടെ വികാസ് ഠാക്കൂർ.  351kg ഉയർത്തിയാണ് വികാസ് വെങ്കല മെഡൽ നേടിയത്.  159kg സ്നാച്ചിലും 192kg ക്ലീൻ ആൻഡ് ജെർക്കിലും ഉയർത്തിയാണ് വികാസ് വെങ്കലം ഉറപ്പിച്ചത്.

പാപുവ ന്യൂ ഗിനിയ താരം സ്റ്റീവൻ കരിയാണ് ഈ ഇനത്തിൽ സ്വർണം സ്വന്തമാക്കിയത്. കാനഡയുടെ ബോഡി സാന്റാവിയാണ് ഈ ഇനത്തിൽ വെള്ളി മെഡൽ സ്വന്തമാക്കിയത്.   2014ൽ നടന്ന ഗ്ലാസ്‌കോ കോമൺവെൽത്ത് ഗെയിംസിൽ വികാസ് 85kg വിഭാഗത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement