വിയേരക്ക് ഫ്രഞ്ച് ലീഗിൽ പരാജയത്തോടെ തുടക്കം

ഫ്രഞ്ച് ഇതിഹാസം പാട്രിക് വിയേരയുടെ ഫ്രഞ്ച് ലീഗിലെ പരിശീലകനായുള്ള അരങ്ങേറ്റത്തിൽ പരാജയം. ഇന്നലെ വിയേരയുടെ നീസ് ഇത്തവണ പ്രൊമൊഷൻ നേടി ലീഗ വണിൽ എത്തിയ റീംസിനോടാണ് പരാജയപ്പെട്ടത്. സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ പൂർണ്ണ ആധിപത്യം പുലർത്തിയിട്ടും നീസ് പരാജയപ്പെടുകയായിരുന്നു. 2ആം മിനുട്ടിൽ ഡൗമ്ബിയ നേടിയ ഗോളാണ് നീസിനെ പിറകിലാക്കിയത്.

കളിയിൽ 71 ശതമാനം പൊസഷൻ നീസിന് ഉണ്ടായിരുന്നു എങ്കിലും ഒരു ഷോട്ട് മാത്രമെ ടാർഗറ്റിലേക്ക് തൊടുക്കാൻ വിയേരയുടെ ടീമിന് ആയുള്ളൂ. നിർഭാഗ്യം കൊണ്ട് മാത്രമാണ് മത്സരം തോറ്റത് എന്നാണ് വിയേര മത്സര ശേഷം പറഞ്ഞത്. സ്റ്റാർ സ്ട്രൈക്കർ ബലോട്ടെല്ലി ഇല്ലാതെ ആയിരുന്നു നീസ് ഇറങ്ങിയത്. ക്ലബ് വിടാൻ ശ്രമിക്കുന്ന ബലോടെല്ലിയെ കുറിച്ച് പ്രതികരിക്കാനും വിയേര തയ്യാറായില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version