ട്രാൻസ്ഫർ മാർക്കറ്റിൽ അപ്രതീക്ഷിത നീക്കം, വിദാൽ ബാഴ്സയിലേക്ക്

ട്രാൻസ്ഫർ മാർക്കറ്റിൽ സർപ്രൈസിന് ഒരുങ്ങി ബാഴ്സലോണ. ബയേണിന്റെ ചിലിയൻ മിഡ്ഫീൽഡർ ആർതുറോ വിദാലിനെ സ്വന്തമാക്കാൻ ബാഴ്സ ഒരുങ്ങുന്നു. 20 മില്യൺ യൂറോയുടെ കരാറിൽ താരത്തെ ബാഴ്സ വരും ദിവസങ്ങളിൽ ടീമിൽ എത്തിച്ചേക്കും.

ബയേണിൽ നിന്ന് ഇന്റർ മിലാനിലേക്ക് മാറുമെന്ന് പ്രതീക്ഷിച്ചിരുന്ന വിദാലിന് വേണ്ടി അപ്രതീക്ഷിതമായാണ് ബാഴ്സ രംഗത്ത് എത്തിയത്. 31 വയസുകാരനായ വിദാൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബോക്സ് ടു ബോക്സ് മിഡ്ഫീൽഡർമാരിൽ ഒരാളായാണ് അറിയപ്പെടുന്നത്.

ബയേണിൽ എത്തുന്നതിന് മുൻപ് യുവന്റസ്, ലവർകൂസൻ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version