Site icon Fanport

സൗദി ഏറ്റെടുത്തു, വിദാൽ ന്യൂകാസിലിലെ ആദ്യ ട്രാൻസ്ഫർ ആയേക്കും

സൗദി അറേബ്യൻ ശക്തികൾ ന്യൂകാസിലിനെ വാങ്ങിയതിനു പിന്നാലെ അണിയറയിൽ വലിയ ട്രാൻസ്ഫറുകൾ ഒരുങ്ങുകയാണെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബാഴ്സലോണ താരം വിദാൽ ആകും ന്യൂകാസിൽ ആദ്യമായി ടീമിക് എത്തിക്കുന്ന താരം എന്നാണ് വിവരം. വിദാലിനായി ന്യൂകാസിൽ യുണൈറ്റഡ് ബാഴ്സലോണയുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

ചിലിയൻ മിഡ്ഫീൽഡർ വിദാൽ ഈ സീസണോടെ ബാഴ്സലോണ വിട്ടേക്കുമെന്ന് നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നു. താരം ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാനുമായും ചർച്ചകൾ നടത്തുന്നുണ്ട്. എന്നാൽ വൻ വേതനം ലഭിച്ചാൽ ന്യൂകാസിലിന്റെ ഓഫറ്റ് വിദാൽ പരിഗണിക്കും. ബാഴ്സലോണയിൽ നല്ല പ്രകടനങ്ങൾ കാഴ്ചവെക്കുന്നുണ്ട് എങ്കിലും വിദാലിന് സ്ഥിരമായി അവസരം ലഭിക്കുന്നില്ല എന്ന പ്രശ്നം ബാഴ്സലോണയിലുണ്ട്.

Exit mobile version