Site icon Fanport

മാർട്ടിനെസിനെ വാങ്ങാൻ വിദാലിനെ ഇന്റർ മിലാൻ നൽകും

ചിലിയൻ മിഡ്ഫീൽഡർ വിദാൽ ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാനിലേക്ക് തന്നെ എത്തുമെന്ന് സൂചനകൾ. നേരത്തെ തന്നെ വിദാലിനു വേണ്ടി ഇന്റർ മികാൻ ചർച്ചകൾ നടത്തിയിരുന്നു. ഇപ്പോൾ വിദാലിനെ ഇന്റർ മിലാന് നൽകി മാർട്ടിനെസിനെ വാങ്ങാൻ ഉള്ള തുക കുറയ്ക്കാം എന്ന് ബാഴ്സലോണയും കരുതുന്നു. മാർട്ടിനെസിനെ വിൽക്കാൻ ഇന്റർ തയ്യാറായില്ല എങ്കിൽ വിദാലിനെ ബാഴ്സലോണയും വിട്ടു നൽകിയേക്കില്ല.

കോണ്ടെയ്ക്ക് ഏറെ ഇഷ്ടപ്പട്ട താരമാണ് വിദാൽ. അതുകൊണ്ട് തന്നെ എന്തു വില കൊടുത്തും വിദാലിനെ ടീമിൽ എത്തിക്കാൻ ഇന്റർ ശ്രമിക്കുന്നുണ്ട്. അവസാന സീസണിൽ അവസരം കുറഞ്ഞത് കൊണ്ട് വിദാലും ബാഴ്സലോണ വിടണം എന്നാണ് ആഗ്രഹിക്കുന്നത്. മറുവശത്ത് മാർട്ടിനെസിനായി ഇന്റർ മിലാൻ 110 മില്യണാണ് ആവശ്യപ്പെടുന്നത്.

Exit mobile version