Site icon Fanport

വാർഡി ക്വാർട്ടർ ഫൈനലിൽ ഇറങ്ങുന്ന കാര്യം സംശയത്തിൽ

ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സ്വീഡനെ നേരിടാൻ ഇറങ്ങുന്ന ഇംഗ്ലണ്ടിന് തിരിച്ചടിയായി ജാമി വാർഡിയുടെ പരിക്ക്. കൊളംബിയക്കെതിരായ മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ വാർഡിക്ക് കീഴ്‌വയറിൽ പരിക്കേൽക്കുകയായിരുന്നു. ഇതേ തുടർന്നായിരുന്നു ജാമി വാർഡി പെനാൽറ്റി ഷൂട്ടൗട്ടിൽ കിക്ക് എടുക്കാതെ ഇരുന്നത്.

മത്സരം കഴിഞ്ഞ ഉടനെ വാർഡി കീഴ്‌വയറിൽ കുത്തിവെപ്പ് എടുത്തിരുന്നു. വാർഡി ആയിരുന്നു അഞ്ചാം കിക്ക് എടുക്കാൻ നിശ്ചയിക്കപ്പെട്ടിരുന്നത്, എന്നാൽ പരിക്ക് കാരണം സൗത്‌ഗേറ്റ് വാർഡിക്ക് പകരം എറിക് ഡയറിനെ ഏൽപ്പിക്കുകയിരുന്നു. പരിശോധനകൾക്ക് ശേഷം മാത്രമേ വാർഡി സ്വീഡന് എതിരെ കളിക്കുമോ എന്ന് വ്യക്തമാവുകയുള്ളു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version