Site icon Fanport

ജർമ്മനിയിൽ രണ്ടാം ഡിവിഷനിലും വാർ വരുന്നു

ആധുനിക ഫുട്ബാളിന്റെ മുഖച്ഛായ മാറ്റിയ സാങ്കേതിക വിദ്യ എന്ന രീതിയിലാണ് വാർ എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന വീഡിയോ അസിസ്റ്റന്റ് റഫറി. യൂറോപ്പ്യൻ ലീഗുകളിൽ പലയിടത്തും വാർ ഉപായയോഗിച്ച് തുടങ്ങി. റഷ്യയിൽ നടന്ന ലോകകപ്പിൽ വാറിന്റെ സേവനം പ്രശംസിക്കപ്പെട്ടു.

07ജർമ്മനിയിൽ ബുണ്ടസ് ലീഗയിൽ വാർ വന്നിട്ട് നാളേറെയായി. രണ്ടാം ഡിവിഷനിലും വാർ കൊണ്ട് വരാനാണ് ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്. അടുത്ത സീസൺ മുതലാകും ബുണ്ടസ് ലീഗ 2 ൽ വാർ വരിക. അടുത്ത ജൂലായിലാണ് സീസൺ ആരംഭിക്കുക. അതിനു മുന്നോടിയായി വാർ കൊണ്ട് വരികയാണ് ലക്ഷ്യം

Exit mobile version