Site icon Fanport

ഇന്ത്യൻ വനിതാ ലീഗിൽ ശ്രീഭൂമിക്ക് ആദ്യ വിജയം

ഇന്ത്യൻ വനിതാ ലീഗിൽ ശ്രീഭൂമിക്ക് ആദ്യ വിജയം. ഇന്ന് ബംഗ്ലൂരിൽ നടന്ന മത്സരത്തിൽ ബിദീഷ് എസ് സിയെ ആണ് ശ്രീഭൂമി പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ശ്രീഭൂമി എഫ് സിയുടെ വിജയം. രണ്ട് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. റിതു ദേവിയാണ് ഗോളുമായി ശ്രീഭൂമിക്കായി തിളങ്ങിയത്.

ഈ വിജയത്തോടെ ശ്രീ ഭൂമി ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി. ഗോകുലം കേരള ആണ് ഗ്രൂപ്പിൽ ഒന്നാമത് ഉള്ളത്.

Exit mobile version