Site icon Fanport

65 മത്സരങ്ങൾക്ക് ശേഷം വാൻഡൈകിനെ ഒരാൾ ഡ്രിബിൾ ചെയ്തു!!

ലിവർപൂളിന്റെ സെന്റർ ബാക്ക് വാൻ ഡൈകിനെ അവസാനം ഒരു താരം ഡ്രിബിൾ ചെയ്തു. ഹോളണ്ടിനും ലിവർപൂളിനുമായി വാൻ ഡൈക് കളിച്ച അവസാന 65 മത്സരങ്ങളിൽ ഒരു എതിർ താരം പോലും വാൻ ഡൈകിനെ ഡ്രിബിൾ ചെയ്ത് മറികടന്നിരുന്നില്ല. എന്നാൽ ഇന്നലെ കമ്മ്യൂണിറ്റി ഷീൽഡിൽ അത് സംഭവിച്ചു. ബ്രസീലിയൻ താരമായ ഗബ്രിയേൽ ജീസുസ് ആണ് വാൻഡൈകിനെ മറികടന്നത്.

അവസാനമായി 2018 മാർച്ചിൽ ആയിരുന്നു വാൻഡൈകിനെ ഒരു താരം ഇതിനു മുമ്പ് മറികടന്നത്. അന്ന് ന്യൂകാസിൽ താരമായ മൈകിൾ മരീനോ ആണ് വാൻ ഡൈകിനെ മറികടന്നിരുന്നത്. ഇന്നലെ നടന്ന കമ്മ്യൂണിറ്റി ഷീൽഡിൽ ലിവർപൂളിനെ പെനാൽട്ടിയിൽ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി കിരീടം നേടിയിരുന്നു.

Exit mobile version