Site icon Fanport

വളാഞ്ചേരിയിൽ ജിംഖാനയ്ക്ക് സെവനപ്പ് നൽകി പകവീട്ടി അൽ മദീന ചെർപ്പുളശ്ശേരി

കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ അൽ മദീനയ്ക്ക് ജിംഖാന തൃശ്ശൂരിൽ നിന്ന് ഏറ്റ പരാജയത്തിന് വളാഞ്ചേരിയിൽ പലിശയും ചേർത്ത് കണക്ക് വീട്ടിയിരിക്കുകയാണ് അൽ മദീന ചെർപ്പുളശ്ശേരി. ഇന്ന് വളാഞ്ചേരി സെവൻസിൽ നടന്ന പോരാട്ടത്തിൽ അൽ മദീന ചെർപ്പുളശ്ശേരി ഏഴു ഗോളുകളാണ് അടിച്ചു കൂട്ടിയത്. 7-2ന്റെ വിജയമാണ് അൽ മദീന സ്വന്തമാക്കിയത്.

മദീനയ്ക്ക് വേണ്ടി അബുലയ്, റൊണൽ ഹാരിസ് എന്നിവർ ഇരട്ട ഗോളുകൾ നേടി. റഹീം, മൻസാരി, ശരത്ത് എന്നിവരാണ് മറ്റു സ്കോറേഴ്സ്. നേരത്തെ സീസൺ തുടക്കത്തിൽ പെരിന്തൽമണ്ണ ഗ്രൗണ്ടിൽ വെച്ച് അൽ മദീന ജിംഖാനയെ 6-1 എന്ന സ്കോറിനും തോൽപ്പിച്ചിരുന്നു.

Exit mobile version