Messi

കരച്ചിലും വധ ഭീഷണിയും വേണ്ട, മെസ്സി കൊറോണ നെഗറ്റീവ് ആയി

പി എസ് ജിക്ക് ആശ്വാസം, അവരുടെ ഏറ്റവും പ്രധനാപ്പെട്ട താരമായ ലയണൽ മെസ്സി കൊറോണ നെഗറ്റീവ് ആയി. മെസ്സി ഇന്നലെ നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആവുകയും താരം അർജന്റീനയിൽ നിന്ന് പാരീസിലേക്ക് തിരിക്കുകയും ചെയ്തു. മെസ്സിക്ക് കൊറോണ ആയത് അദ്ദേഹത്തോടൊപ്പം ഫോട്ടോ പങ്കുവെച്ച ഡി ജെയ്ക്ക് വധ ഭീഷണി ലഭിക്കാൻ കാരണം ആയിരുന്നു. മെസ്സിക്ക് കൊറോണ വന്നതിൽ കേരളത്തിലെ ഒരു കുഞ്ഞ് ആരാധകൻ കരയുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു.

മെസ്സി കൊറോണ നെഗറ്റീവ് ആയത് എല്ലാവർക്കും ആശ്വാസമാകും. അടുത്ത മത്സരം മുതൽ താരം പി എസ് ജിക്ക് ഒപ്പം ഉണ്ടാകും.ജുവാൻ ബെർനാറ്റ്, സെർജിയോ റിക്കോ, നഥാൻ ബിറ്റുമാസല,ഡൊണ്ണരുമ്മ എന്നിവർ പി എസ് ജി നിരയിൽ ഇപ്പോഴും കോവിഡ് -19 പോസിറ്റീവ് ആണ്.

Exit mobile version