Site icon Fanport

ഒരൊറ്റ പകുതിയിൽ തന്നെ 4 ഗോളുകൾ, ഉസ്ബെക്കിസ്ഥാൻ വെള്ളപ്പടയും മുന്നോട്ട്

ഏഷ്യൻ കപ്പിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് ഉസ്ബെകിസ്താനും കടന്നു. ഇന്ന് ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ തുർക്ക്മെനിസ്താനെ പരാജയപ്പെടുത്തി ആയിരുന്നു ഉസ്ബെക്കിന്റെ നോക്കൗട്ട് പ്രവേശനം. എതിരില്ലാത്ത ആലു ഗോളിനാണ് ഉസ്ബെക്കിസ്ഥാൻ ജയിച്ചത്. നാലു ഗോളും പിറന്നത് ആദ്യ പകുതിയിൽ തന്നെ ആയിരുന്നു.

ഉസ്ബെകിനായി ഷൊമുർദോവ് ഇരട്ട ഗോളുകളും സിദികോവ്, മഷരിപോവ് എന്നിവർ ഒരോ ഗോളുകളും നേടി. ഗ്രൂപ്പ് എഫിൽ നിന്ന് നേരത്തെ ജപ്പാനും നോക്കൗട്ട് ഉറപ്പിച്ചിരുന്നു. ഗ്രൂപ്പിൽ ആര് ഒന്നാം സ്ഥാനക്കാർ ആകും എന്ന് തീരുമാനിക്കപ്പെടുന്ന അവസാന മത്സരത്തിൽ ജപ്പാൻ ഉസ്ബെക്കിസ്ഥാനെ നേരിടും.

Exit mobile version