Site icon Fanport

യൂത്ത് ചാമ്പ്യൻസ് ലീഗിൽ പതിനാലുകാരനെ ഇറക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് റെക്കോർഡ്

യൂത്ത് ചാമ്പ്യൻസ് ലീഗിൽ പതിനാലുകാരനെ ഇറക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് റെക്കോർഡ്

ഇന്നലെ നടന്ന യൂത്ത് ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറക്കിയത് ഒരു 14കാരനെ. വിങ്ങറായ ഷോല ഷോരടൈർ ആണ് ഇന്നലെ വലൻസിയക്കെതിരെ സബ്സ്റ്റുട്യൂട്ടായി എത്തിയത്. യൂത്ത് ചാമ്പ്യൻസ് ലീഗ് കളിക്കുന്നത് ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ഇതോടെ ഈ കുഞ്ഞു താരം സ്വന്തമാക്കി. 14 വയസ്സും 314 ദിവസവുനായിരുന്നു ഷോലയുടെ പ്രായം.

ചെറു പ്രായം മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിൽ ഉള്ള താരമാണ് ഷോല. ബെൻഫിക ഗോൾകീപ്പറായ മിലെ സ്വിലാറായാരുന്നു ഇതുവരെ ഈ റെക്കോർഡിന് ഉടമ. മത്സരം 2-1ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിക്കുകയും ചെയ്തു.

Exit mobile version