Site icon Fanport

വനിതാ ചാമ്പ്യൻസ് ലീഗ്, പ്രീക്വാർട്ടർ തീരുമാനമായി

വനിതാ ചാമ്പ്യൻസ് ലീഗിലെ പ്രീക്വാർട്ടർ നറുക്ക് കഴിഞ്ഞു. പ്രീക്വാർട്ടറിലെ ഏറ്റവും വലിയ പോരാട്ടം നടക്കുന്നത് മാഞ്ചസ്റ്റർ സിറ്റിയും അത്ലറ്റിക്കോ മാഡ്രിഡും തമ്മിൽ ആകും. കഴിഞ്ഞ സീസണിൽ ക്വാർട്ടറിൽ ഇരുവരും ഏറ്റുമുട്ടിയിരുന്നു. അന്ന് സിറ്റിയെ അത്ലറ്റിക്കോ പുറത്താക്കിയിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ലിയോണിന് ഡെന്മാർക്ക് ക്ലബായ ഫോർച്യുണ ആണ് പ്രീക്വാർട്ടറിൽ എതിരാളികൾ. കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പായ ബാഴ്സലോണ എഫ് സി മിൻസ്കിനെ നേരിടും. ഒക്ടോബർ 16, 17 തീയതികളിൽ ആകും ആദ്യ പാദ മത്സരം നടക്കുക. ഒക്ടോബർ 30, 31 തീയതികളിൽ പ്രീക്വാർട്ടറിന്റെ രണ്ടാം പാദവും നടക്കും.

ഫിക്സ്ചർ;

Glasgow City (SCO) v Brøndby (DEN)
Barcelona (ESP) v FC Minsk (BLR)
BIIK-Kazygurt (KAZ) v Bayern München (GER)
Lyon (FRA, holders) v Fortuna Hjørring (DEN) 
Paris Saint-Germain (FRA) v Breidablik (ISL)
Wolfsburg (GER) v FC Twente (NED)
Slavia Praha (CZE) v Arsenal (ENG)
Manchester City (ENG) v Atlético Madrid (ESP)

Exit mobile version